മലപ്പുറം: പാണ്ടിക്കാട് പോക്സോ കേസിൽ യുവതി ഉൾപ്പടെ മൂന്ന് പേർ കൂടി പിടിയിലായി. മുഴക്കല്ല് സ്വദേശിനി രഹ്ന, വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ല.
നാൽപ്പത്തിനാല് പേരുടെ പ്രതിപട്ടികയിൽ നിലവിൽ 27 പേരാണ് അറസ്റ്റിലായത്. പോക്സോ കേസ് ഇര മൂന്നാം തവണയും ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഇനിയും തിരിച്ചറിയാൻ കഴിയാത്ത പ്രതികളുള്ളതായി പോലീസ് വ്യക്തമാക്കിയിരുന്നു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കുക ആണ് പോലീസ്.
പെൺകുട്ടി 7 തവണ ലൈംഗിക പീഡനത്തിന് ഇരയായതായും പോലീസ് കണ്ടെത്തിയിരുന്നു. ഇരക്ക് നേരിടേണ്ടി വന്ന സൈബർ കുറ്റകൃത്യങ്ങളും പരിശോധിക്കുന്ന പോലീസ് സൈബർ സെല്ലിന്റെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്.
സംഭവം വിവാദമായതോടെ പല പ്രതികളും ഒളിവിൽ പോയിരുന്നതായി പോലീസ് പറയുന്നു. കേസിലെ മറ്റൊരു പ്രതിയായ ജിബിൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
Malabar News: പാലുല്പാദനത്തില് കാസര്‍ഗോഡ് ജില്ലയില്‍ 35 ശതമാനം വര്‍ധന