കണ്ണൂർ: ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ. കോൺഗ്രസിനും ബിജെപിക്കും രാഷ്ട്രീയത്തിൽ അതിർവരമ്പുകൾ ഇല്ലെന്നും കേരളത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലശേരിയിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്ന് കേരളത്തിലും ഒഴുക്ക് ഉണ്ടാകുമെന്ന് പറഞ്ഞ ജയരാജൻ ഇതിന് തെളിവാണ് 40 സീറ്റ് കിട്ടിയാൽ കേരളം ബിജെപി ഭരിക്കുമെന്ന കെസുരേന്ദ്രന്റെ പ്രസ്താവനയെന്നും വ്യക്തമാക്കി.
കൂടാതെ ‘കോലീബി സംഖ്യം’ തുടരുമെന്നതിന്റെ തെളിവാണ് എൻഡിഎയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചു കൊണ്ടുള്ള ശോഭാ സുരേന്ദ്രന്റെ അഭിമുഖമെന്നും പി ജയരാജൻ ചൂണ്ടിക്കാട്ടി.
Malabar News: ആശങ്ക പടർത്തി എലിപ്പനി; ജാഗ്രതാ നിർദേശം