‘കേരളത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാകും’; പി ജയരാജൻ

By Staff Reporter, Malabar News
p jayarajan
Ajwa Travels

കണ്ണൂർ: ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ. കോൺഗ്രസിനും ബിജെപിക്കും രാഷ്‌ട്രീയത്തിൽ അതിർവരമ്പുകൾ ഇല്ലെന്നും കേരളത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലശേരിയിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്ന് കേരളത്തിലും ഒഴുക്ക് ഉണ്ടാകുമെന്ന് പറഞ്ഞ ജയരാജൻ ഇതിന് തെളിവാണ് 40 സീറ്റ് കിട്ടിയാൽ കേരളം ബിജെപി ഭരിക്കുമെന്ന കെസുരേന്ദ്രന്റെ പ്രസ്‌താവനയെന്നും വ്യക്‌തമാക്കി.

കൂടാതെ ‘കോലീബി സംഖ്യം’ തുടരുമെന്നതിന്റെ തെളിവാണ് എൻഡിഎയിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിച്ചു കൊണ്ടുള്ള ശോഭാ സുരേന്ദ്രന്റെ അഭിമുഖമെന്നും പി ജയരാജൻ ചൂണ്ടിക്കാട്ടി.

Malabar News: ആശങ്ക പടർത്തി എലിപ്പനി; ജാഗ്രതാ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE