കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. പത്തുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന്റെ വില 60 രൂപ കുറഞ്ഞ് 4180 രൂപയായി.
പവന് 42,000 രൂപയുണ്ടായിരുന്ന കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് ഇതുവരെയുള്ള ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 5,250 രൂപയാണ് അന്നുണ്ടായിരുന്നത്. 8560 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയിൽ ഇതുവരെ ഉണ്ടായത്.
സ്വര്‍ണവില കുറയാൻ കാരണമായത് ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും ഡോളര്‍ മെച്ചപ്പെട്ടതുമാണ്. സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങിയതും വിലയെ ബാധിച്ചു.
റെക്കോഡ് തകർച്ച നേരിട്ടതിന് പിന്നാലെ ഇന്നലെ സ്വർണത്തിന് വില വർധിച്ചിരുന്നു. പവന് 280 രൂപയാണ് ഇന്നലെ കൂടിയത്. എന്നാൽ ഇന്ന് വീണ്ടും സ്വർണവില ഇടിഞ്ഞു.
Read Also: ബാങ്കിന്റെ പേരില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍; യുവാവിന് അഞ്ചുലക്ഷം നഷ്ടമായി