ടാറിംഗ് തുടങ്ങി; ഗതാഗതക്കുരുക്കിൽ ചുരം

By Team Member, Malabar News
churam
Representational image
Ajwa Travels

താമരശേരി : കോഴിക്കോട് ജില്ലയിൽ ചുരത്തിൽ റോഡ് നവീകരണം നടത്തുന്നതിന്റെ ഭാഗമായി ടാറിംഗ് ആരംഭിച്ചതോടെ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ മുതലാണ് ടാറിംഗ് ആരംഭിച്ചത്. വൺവേയായി നിരോധനമില്ലാത്ത വാഹനങ്ങൾ കടത്തി വിടുന്നുണ്ടെങ്കിലും റോഡിനിരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്.

ഇന്നലെ മുതൽ ആരംഭിച്ച ടാറിംഗിൽ 7ആം വളവ് മുതൽ ലക്കിടി വരെയാണ് ടാറിംഗ് പൂർത്തിയാക്കിയത്. അടിവാരം മുതൽ ചുരത്തിലേക്കാണ് ഇന്ന് ടാറിംഗ് നടത്തുന്നത്. കൂടാതെ തകരപ്പാടിയിൽ റോഡ് ഇടിഞ്ഞ ഭാഗത്ത് സുരക്ഷാഭിത്തി നിർമാണം പൂർത്തിയാകുകയാണ്. ഇതേ തുടർന്ന് ഇവിടെയും വൺവേയായിട്ടാണ് വാഹനങ്ങൾ കടത്തി വിടുന്നത്. എന്നാൽ ചില ഡ്രൈവർമാർ ക്യു മറികടന്ന് പോകാൻ ശ്രമിക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമാവുന്നു.

Read also : സ്വർണക്കടത്ത് കേസ്; അഭിഭാഷക കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE