കൊച്ചി: കോവിഡ് വാക്സിന് സ്വീകരിക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്ന് നടന് മോഹന്‍ലാല്‍. കൊച്ചി അമൃതാ ഹോസ്പിറ്റലില്‍ വച്ച് ആദ്യഘട്ട വാക്സിന് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വാക്സിനേഷനില്‍ പങ്കാളികളാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി മുന്നണി പോരാളികൾക്കും നൽകിയ ശേഷം അറുപത് വയസിന് മുകളിലുള്ളവര്‍ക്കാണ് രാജ്യത്ത് ഇപ്പോള്‍ വാക്സിന് നല്കിക്കൊണ്ടിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ, മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യമന്ത്രി കെകെ ശൈലജ, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, രാമചന്ദ്രന് കടന്നപ്പള്ളി തുടങ്ങിയവരും ആശുപത്രികളിലെത്തി കോവിഡ് വാക്സിന് കുത്തിവെപ്പ് എടുത്തിരുന്നു.
Read also: മൽസരിക്കണമെന്ന് ആവർത്തിച്ച് നേതൃത്വം; ഷൂട്ടിങ് തിരക്കെന്ന് സുരേഷ് ഗോപി