കോവിഡ് വാക്‌സിൻ നമുക്കും സമൂഹത്തിനും വേണ്ടി; മോഹൻലാൽ

By Syndicated , Malabar News
mohanlal
Ajwa Travels

കൊച്ചി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചി അമൃതാ ഹോസ്‌പിറ്റലില്‍ വച്ച് ആദ്യഘട്ട വാക്‌സിന്‍ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി മുന്നണി പോരാളികൾക്കും നൽകിയ ശേഷം ‌അറുപത് വയസിന് മുകളിലുള്ളവര്‍ക്കാണ് രാജ്യത്ത് ഇപ്പോള്‍ വാക്‌സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെകെ ശൈലജ, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും ആശുപത്രികളിലെത്തി കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തിരുന്നു.

Read also: മൽസരിക്കണമെന്ന് ആവർത്തിച്ച് നേതൃത്വം; ഷൂട്ടിങ് തിരക്കെന്ന് സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE