കൊച്ചി: എറണാകുളം ആലുവയിൽ 13 വയസുള്ള രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. എലഞ്ഞി കുളത്തിൽ കുളിക്കാനിറങ്ങിയ കുന്നത്തേരി സ്വദേശികളായ അബ്ദുൾ റഹ്മാൻ, ഫർദ്ദിൻ എന്നിവരാണ് മരിച്ചത്. ഏഴാം ക്ളാസ് വിദ്യാർഥികളാണ് ഇരുവരും.
15 കുട്ടികൾ ഒരുമിച്ചാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. നാട്ടുകാർ ചേർന്നാണ് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ മാറ്റി.
National News: മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗികൾ 15000 കടന്നു; ഏറ്റവും കൂടുതൽ മുംബൈയിൽ