ന്യൂഡെൽഹി: ഇന്ത്യ-പാകിസ്ഥാൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം. ഇന്നലെ ഇരുവിഭാഗം സൈനിക നേതൃത്വങ്ങളും പൂഞ്ച്-റാവൽകോട്ട് ക്രോസിങ്ങിൽ ചർച്ച നടത്തിയിരുന്നു. ബ്രിഗേഡ് കമാൻഡർ തല ചർച്ചയാണ് ഇന്നലെ നടന്നത്. സൈന്യങ്ങൾ തമ്മിലുള്ള ധാരണ നടപ്പിലാക്കാൻ വേണ്ട ക്രമീകരണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് നടന്നതെന്ന് സൈന്യം അറിയിച്ചു.
നിയന്ത്രണരേഖക്ക് സമീപത്ത് ഇനിയും പ്രവർത്തന സജ്ജമായ ലോഞ്ച് പാഡുകൾ ഇല്ലാതാക്കണമെന്ന് ഇന്ത്യ നിർദേശിച്ചു. അതിർത്തിക്ക് ഇരുവശവും താമസിക്കുന്ന ജനങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്തു. ഫെബ്രുവരി 24ന് ഇരുരാജ്യങ്ങളുടെ സൈന്യവും തമ്മിൽ വെടിനിർത്തൽ കരാർ ലംഘിക്കാതിരിക്കാൻ തീരുമാനിച്ചിരുന്നു.
Read also: പാറക്കെട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്ക്