ഇന്ത്യ-പാക് സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ-പാകിസ്‌ഥാൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം. ഇന്നലെ ഇരുവിഭാഗം സൈനിക നേതൃത്വങ്ങളും പൂഞ്ച്-റാവൽകോട്ട് ക്രോസിങ്ങിൽ ചർച്ച നടത്തിയിരുന്നു. ബ്രിഗേഡ് കമാൻഡർ തല ചർച്ചയാണ് ഇന്നലെ നടന്നത്. സൈന്യങ്ങൾ തമ്മിലുള്ള ധാരണ നടപ്പിലാക്കാൻ വേണ്ട ക്രമീകരണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് നടന്നതെന്ന് സൈന്യം അറിയിച്ചു.

നിയന്ത്രണരേഖക്ക് സമീപത്ത് ഇനിയും പ്രവർത്തന സജ്‌ജമായ ലോഞ്ച് പാഡുകൾ ഇല്ലാതാക്കണമെന്ന് ഇന്ത്യ നിർദേശിച്ചു. അതിർത്തിക്ക് ഇരുവശവും താമസിക്കുന്ന ജനങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്‍നങ്ങളും ചർച്ച ചെയ്‌തു. ഫെബ്രുവരി 24ന് ഇരുരാജ്യങ്ങളുടെ സൈന്യവും തമ്മിൽ വെടിനിർത്തൽ കരാർ ലംഘിക്കാതിരിക്കാൻ തീരുമാനിച്ചിരുന്നു.

Read also: പാറക്കെട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE