കണ്ണൂര്‍: കമ്മ്യൂണിസ്റ്റെങ്കിൽ പാര്‍ട്ടി തീരുമാനം നിർബന്ധമായും അനുസരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൽസര രംഗത്തേക്ക് ഇല്ലെന്ന മന്ത്രി ഇപി ജയരാജന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റുകാര്‍ക്കും നേതാക്കള്‍ക്കുമുള്ള വ്യക്തിപരമായ അഭിപ്രായങ്ങൾ പാര്‍ട്ടി എപ്പോഴും മാനിക്കാറുണ്ട്. എന്നാല്‍ അവസാന തീരുമാനം പാര്‍ട്ടിയാണ് എടുക്കുന്നത്. അത് എല്ലാവരും അനുസരിക്കുകയും ചെയ്യും. അതാണ് ഞങ്ങളുടെ രീതി; മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇനി മൽസര രംഗത്തേക്ക് ഇല്ലെന്ന നിലപാട് മന്ത്രി ഇപി ജയരാജൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്. ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ലെന്നും തന്റെ നിലപാട് പാർട്ടി അംഗീകരിക്കും എന്നാണ് കരുതുന്നതെന്നും ജയരാജൻ പറഞ്ഞിരുന്നു .
Read also: യോഗിയുടേത് വർഗീയ വിഷം ചീറ്റുന്ന പ്രചാരണം; വീണു പോകരുതെന്ന് ശശി തരൂർ