തിരുവനന്തപുരം: അനധികൃതമായി നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് അറിയിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് കമ്മീഷന് അധ്യക്ഷനായ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്.
മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. നിയമസഭാ ഹോസ്റ്റലിനും സര്‍വകലാശാലാ ഓഫീസിനും മധ്യത്തിലൂടെ കുന്നുകുഴി ജങ്ഷനിലേക്ക് പോകുന്ന വീതി കുറഞ്ഞ യൂണിവേഴ്സിറ്റി റോഡിലെ നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് നടപടി സ്വീകരിച്ചത്.
Latest Covid Update: കോവിഡ്; ഇന്ന് രോഗമുക്തി 1326
നടപ്പാതകളില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ റോഡിലിറങ്ങി നടക്കുന്ന കാല്‍നട യാത്രക്കാര്‍ അപകടത്തില്‍ പെടുന്നതായും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. അതേസമയം മേല്പറഞ്ഞ സ്ഥലങ്ങളില്‍ പോലിസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് സിറ്റി പോലിസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.