നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പിടി വീഴും; നിര്‍ദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: അനധികൃതമായി നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് അറിയിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷനായ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. നിയമസഭാ ഹോസ്റ്റലിനും സര്‍വകലാശാലാ ഓഫീസിനും മധ്യത്തിലൂടെ കുന്നുകുഴി ജങ്ഷനിലേക്ക് പോകുന്ന വീതി കുറഞ്ഞ യൂണിവേഴ്‌സിറ്റി റോഡിലെ നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

Latest Covid Update: കോവിഡ്; ഇന്ന്‌ രോഗമുക്തി 1326    

നടപ്പാതകളില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ റോഡിലിറങ്ങി നടക്കുന്ന കാല്‍നട യാത്രക്കാര്‍ അപകടത്തില്‍ പെടുന്നതായും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അതേസമയം മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ പോലിസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് സിറ്റി പോലിസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE