മാർവലിന്റെ ആദ്യ ഏഷ്യൻ സൂപ്പർ ഹീറോ ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധനേടുന്നു

By Staff Reporter, Malabar News
shang_chi_poster
Ajwa Travels

മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ ആദ്യത്തെ ഏഷ്യന്‍ സൂപ്പര്‍ ഹീറോ ചിത്രത്തിന്റെ ട്രെയ്‍ലര്‍ ശ്രദ്ധനേടുന്നു. ‘ഷാങ് ചീ ആൻഡ് ദ ലെജന്റ് ഓഫ് ദ ടെന്‍ റിംഗ്‌സ്‘ ട്രെയ്‍ലറാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. ചൈനീസ് വംശജനായ ‘ഷാങ് ചീ’ എന്ന സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്നത് കനേഡിയന്‍ ചൈനീസ് നടനായ സിമൂ ലീയുവാണ്.

Marvel Studios’ Shang-Chi and the Legend of the Ten Rings | Official Teaser
ലീയുവിന്റെ ജൻമദിനത്തിലാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്കും ട്രെയ്‍ലറും പുറത്തുവിട്ടത്. ‘ക്രൈസി റിച്ച് ഏഷ്യന്‍സ്’ പോലുള്ള ചിത്രങ്ങളിലൂടെ പ്രശസ്‌തനായ താരമാണ് ലീയു. 2021 സെപ്റ്റംബര്‍ 3നായിരിക്കും റിലീസ്. ഡെസ്‌റ്റില്‍ ഡാനിയല്‍ ക്രിട്ടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഏഴു പ്രദേശിക ഭാഷകളില്‍ ചിത്രം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്.

Read Also: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; മുന്‍നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഐസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE