ചെന്നൈ: തമിഴ്നാട്ടിലെ വിഴുപുരത്ത് അഞ്ചംഗ കുടുംബത്തെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. പുതുപാളയം ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതിമാരെയും ഇവരുടെ എട്ടും ഏഴും വയസുള്ള പെണ്‍കുട്ടികളെയും അഞ്ച് വയസുകാരനായ മകനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ച് പേരുടെയും മൃതദേഹം തിങ്കളാഴ്ചയാണ് വീട്ടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയിൽ കണ്ടത്.
മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയത് ആണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതയാണ് മക്കളെ കൊലപ്പെടുത്തി ദമ്പതിമാര്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്.
അയല്‍ക്കാരനാണ് അഞ്ച് പേരുടെയും മൃതദേഹം ആദ്യം കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി വിഴുപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala News: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി