കൽപ്പറ്റ: കടബാധ്യത മൂലം തിരുനെല്ലിയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു. അരണപ്പാറ പികെ തിമ്മപ്പൻ(50) ആണ് ആത്‍മഹത്യ ചെയ്‌തത്. ശനിയാഴ്‌ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഇന്നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യത ഉണ്ടായിരുന്നുവെന്നും അതുമൂലമുള്ള മനോവിഷമത്തിൽ ആത്‍മഹത്യ ചെയ്‌തതാകാമെന്നും ബന്ധുക്കൾ പറയുന്നു. ബാങ്കുകളിലും ധനകാര്യ സ്‌ഥാപനങ്ങളിലുമായി തിമ്മപ്പന് പത്ത് ലക്ഷത്തോളം രൂപ കടബാധ്യത ഉണ്ടെന്നാണ് വിവരം.
Most Read: പാർലമെന്റ് മന്ദിരം ഉൽഘാടനം; മതപരമായ ചടങ്ങ് പോലെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി