കണ്ണൂർ: പാനൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്‌തഫയാണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പാനൂർ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. അമിതവേഗത്തിൽ എത്തിയ കാർ രണ്ടു ഇരുചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതിൽ ഒരു സ്‌കൂട്ടറിൽ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. ഉടൻ തന്നെ പരിക്കേറ്റ മുസ്‌തഫയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ രണ്ടുപേർ കുട്ടികളാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; ആശങ്കകൾ ജനിപ്പിക്കുന്ന വാർത്തകളിൽ ഭയം വേണ്ട- ആരോഗ്യമന്ത്രി