ഇടുക്കിയിൽ ശക്‌തമായ കാറ്റിൽ മരം വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു

By Trainee Reporter, Malabar News
heavy wind
Representational Image
Ajwa Travels

ഇടുക്കി: ജില്ലയിൽ ശക്‌തമായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തു. അടിമാലി കല്ലാറിൽ ദേഹത്ത് മരം വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്റെ ഭാര്യ ഗീത (26) ആണ് മരിച്ചത്. സ്വകാര്യ ഏലത്തോട്ടത്തിൽ ജോലി ചെയ്‌ത് വരികയായിരുന്നു ഗീതയും കുടുംബവും.

സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതയിൽ ഉള്ള വടക്കൻ എസ്‌റ്റേറ്റിൽ വിറക് ശേഖരിച്ച ശേഷം താമസിക്കുന്ന സ്‌ഥലത്തേക്ക്‌ പോകുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഗീത സംഭവസ്‌ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ ഇടുക്കി മരിയാപുരത്ത് ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. കുഴികണ്ടത്തിൽ സുരേന്ദ്രന്റെ വീടിനാണ് തകർന്നത്. വീടിന്റെ വയറിങ് കത്തിനശിച്ചു. വീടിനുള്ളിൽ ഉണ്ടായിരുന്ന അലമാരയുടെ വാതിലുകളും വീടിന്റെ ജനലിന്റെ ചില്ലുകളും പൊട്ടിത്തെറിച്ചു. സംഭവത്തിൽ ആളപായം ഇല്ല.

Most Read: തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE