സ്‌കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചു

കാസർഗോഡ് അംഗടിമുഗർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ(11) ആണ് മരിച്ചത്.

By Trainee Reporter, Malabar News
MINHA
Ajwa Travels

കാസർഗോഡ്: കനത്ത മഴയിൽ സ്‌കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചു. കാസർഗോഡ് അംഗടിമുഗർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ(11) ആണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. രിഹാന എന്ന കുട്ടിക്കാണ് പരിക്കേറ്റത്. വൈകിട്ട് സ്‌കൂൾ വിട്ട സമയത്താണ് അപകടം ഉണ്ടായത്.

കുട്ടികൾ സ്‌കൂൾ വിട്ടു പടവുകളിറങ്ങി വരുമ്പോൾ കോമ്പൗണ്ടിലെ മരം കടപുഴകി വീഴുകയായിരുന്നു. ആയിഷത്തും മിൻഹയും കുട ചൂടി വരുന്നതിനിടെയാണ് സംഭവം. ആ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഇരുവരും മരത്തിനുള്ളിൽപ്പെടുകയായിരുന്നു. രിഹാനക്ക് തലക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച മിൻഹ.

Most Read: ചമ്പക്കുളത്ത് വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു; മുഴുവൻ പേരെയും രക്ഷപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE