കോഴിക്കോട്: കുന്നുമ്മൽ വട്ടോളിയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തു. 24 കാരിയായ വിസ്‌മയയാണ് കുഞ്ഞുമായി കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. നാദാപുരം അഗ്‌നിശമന സേന ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തി അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. മൃതദേഹങ്ങൾ കുറ്റ്യാടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Most Read: മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലെന്ന് നിയമോപദേശം; സജി ചെറിയാൻ മന്ത്രിയാകും