‘ചൊമല ജേഴ്‌സിയിട്ട് കോട്ടിലോട്ടുള്ള ആ എന്‍ട്രി’; ശ്രദ്ധനേടി ‘ആഹാ’ ട്രെയ്‌ലർ

By News Bureau, Malabar News
aaha trailer
Ajwa Travels

ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആഹാ‘. വടംവലിയെ ആസ്‌പദമാക്കി സ്‌പോര്‍ട്‌സ് ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നവംബര്‍ 19ന് തിയേറ്ററുകളിലെത്തും.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. വടംവലിയുടെ ആവേശം ഒട്ടും ചോരാതെയുള്ള ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 3 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിൽ ട്രെയ്‌ലർ കണ്ടത്.

ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിന് ഒടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള താരങ്ങളും വടംവലിയിലെ യഥാർഥ ഹീറോകളും ‘ആഹാ’യിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ. ജയൻ, സിദ്ധാർഥ് ശിവ, ജയശങ്കർ കാരിമുട്ടം തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ശാന്തി ബാലചന്ദ്രനാണ് നായിക.

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രനാണ്. തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ടോബിത് ചിറയത് ആണ്. സയനോര ഫിലിപ്പ് ഈണം പകരുന്ന ചിത്രത്തിന്റെ എഡിറ്റർ സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെയാണ്.

Most Read: വീണ്ടും തരംഗമായി പ്രിയങ്ക ചോപ്ര; ഇക്കുറി തിളങ്ങിയത് പഞ്ചാബി സ്‌റ്റൈലിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE