‘ആശങ്ക വേണ്ട അരികിലുണ്ട്’; പരീക്ഷാപ്പേടി മാറ്റാൻ വിദ്യാർഥികൾക്കായി പുതിയ പദ്ധതി

By Team Member, Malabar News
aashanka venda arikilund project
Representational image
Ajwa Travels

കണ്ണൂർ : കോവിഡ് കാലത്ത് പഠനം ഓൺലൈനാക്കിയതോടെ വിദ്യാർഥികളിലെ പരീക്ഷാപ്പേടി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് അധികൃതർ ആരംഭിച്ച പദ്ധതിക്ക് തുടക്കമായി. ‘ആശങ്ക വേണ്ട അരികിലുണ്ട്’ എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ചാല ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുടെ വീടുകളിലാണ് പദ്ധതിയുടെ ഭാഗമായി ആദ്യം സന്ദർശനം നടത്തിയത്.

അധ്യാപകർ, ഡയറ്റ് പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന വിദഗ്‌ധ സംഘത്തോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, സ്‌ഥിരം സമിതി അധ്യക്ഷൻമാർ, അംഗങ്ങൾ എന്നിവരാണ് വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് അവരുമായി പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചത്. ഈ അധ്യയന വർഷത്തിൽ ഓൺലൈൻ പഠനമായിരുന്നതിനാൽ വിദ്യാർഥികളിൽ പൊതുവെ പരീക്ഷാപ്പേടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യങ്ങൾ സന്ദർശിച്ച വീടുകളിലെ വിദ്യാർഥികളുമായി ചർച്ച ചെയ്‌തു.

പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളിൽ 10, പ്ളസ് 2 പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികളുടെയും വീടുകളിൽ സന്ദർശനം നടത്തുമെന്ന് അധികൃതർ വ്യക്‌തമാക്കി. ജില്ലാ പഞ്ചായത്ത് അംഗങ്ങളും, വാർഡ് തല അംഗങ്ങളും ചേർന്നായിരിക്കും വീടുകൾ സന്ദർശിക്കുക. കൂടാതെ പത്താം ക്ളാസ് വിദ്യാർഥികൾക്കു ഡയറ്റിന്റെ നേതൃത്വത്തിൽ ചോദ്യങ്ങൾ തയാറാക്കി നൽകും.

Read also : പെട്രോൾ, ഡീസൽ നികുതി 2 ശതമാനം വെട്ടികുറച്ച് രാജസ്‌ഥാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE