കൊച്ചി: ‘ഒരുത്തി’ സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകക്ക് നേരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ. തന്റെ ഭാഷാപ്രയോഗത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകൻ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നുമായിരുന്നു വിനായകന്റെ പരാമർശം. അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ സിനിമാ രംഗത്തുൾപ്പടെ വിനായകനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.
നവ്യ നായരെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി വികെ പ്രകാശ് സംവിധാനം ചെയ്‌ത സിനിമയാണ് ഒരുത്തി. വിനായകന്റെ പരാമര്‍ശം വിവാദമായതോടെ നടി നവ്യാ നായരും പ്രതികരണവുമായെത്തിയിരുന്നു.
തനിക്ക് ഇടപെടാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല അപ്പോഴെന്നാണ് നവ്യ പറഞ്ഞത്. വിനായകന്‍ ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കുന്നയാളാണ്. അങ്ങനെയുള്ള ഒരാളുടെയടുത്ത് പെട്ടന്ന് കയറി ഇടപെട്ടാല്‍ തിരിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും നവ്യ പറഞ്ഞിരുന്നു.
Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ