മാസ്‌ക് ധരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി; വിവാദമായതോടെ ഖേദപ്രകടനം

By News Desk, Malabar News
MalabarNews_narottam-mishra
Narottam Mishra
Ajwa Travels

ഭോപ്പാല്‍: പൊതുപരിപാടിയില്‍ മാസ്‌ക് ധരിക്കില്ല എന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോദം മിശ്ര. പ്രസ്താവന വിവാദമായതോടെ ഒടുവില്‍ മന്ത്രി തെറ്റ് സമ്മതിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ഇന്നലെ മാദ്ധ്യമങ്ങളുടെ മുമ്പിലാണ് മാസ്‌ക് ധരിക്കില്ല എന്ന് മന്ത്രി പരാമര്‍ശിച്ചത്. മാസ്‌ക് ധരിക്കാതെ എത്തിയ മന്ത്രിയെ മാദ്ധ്യമങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ ‘ഒരു പരിപാടിയിലും മാസ്‌ക് ധരിക്കില്ല, അതില്‍ എന്താണ് തെറ്റ്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ പരാമര്‍ശം വിവാദമായതോടെയാണ് ഖേദപ്രകടനവുമായി നരോദം മിശ്ര എത്തിയത്.

‘മാസ്‌കുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പരാമര്‍ശം നിയമലംഘനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിന് വിരുദ്ധമാണ്. ഞാന്‍ എന്റെ തെറ്റ് സമ്മതിക്കുന്നു. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. തീര്‍ച്ചയായും ഞാന്‍ മാസ്‌ക് ധരിക്കും. എല്ലാവരും മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും അഭ്യര്‍ത്ഥിക്കുന്നു.’- മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE