താമരശ്ശേരി ചുരത്തിൽ വാഹനാപകടം; ഗതാഗതം പുനഃസ്‌ഥാപിച്ചു

By News Desk, Malabar News
Accident In Thamarassery Churam
Ajwa Travels

താമരശ്ശേരി: കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ വാഹനാപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്‌ഥാപിച്ചു. താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിന് സമീപം കെഎസ്‌ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോകുന്ന സൂപ്പർ ഫാസ്‌റ്റും വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് ചുരമിറങ്ങുകയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.

ബസിന്റെ ചില്ലും മുൻഭാഗവും തകർന്നു. ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്‌ഥാപിച്ചു. എങ്കിലും. ഇരുഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണുണ്ടായത്. ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടെങ്കിലും ഇപ്പോൾ ആശ്വാസമുണ്ടെന്നാണ് വിവരം.

Also Read: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; നിയന്ത്രണത്തിന് ടിപിആർ കണക്കിലെടുക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE