മലപ്പുറത്ത് വാഹനാപകടം; രണ്ട് പേർ ലോറിക്കടിയിൽ കുടുങ്ങി

By Desk Reporter, Malabar News
accident
Representational Image
Ajwa Travels

മലപ്പുറം: വളാഞ്ചേരിയിലെ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. രണ്ട് പേര്‍ ലോറിക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ലോറി ഡ്രൈവറും സഹായിയുമാണ് വാഹനത്തിനടിയിൽ പെട്ടിരിക്കുന്നത്. നാല് മണിക്കൂറായിട്ടും ഇവരെ രക്ഷിക്കാനായിട്ടില്ല. കമ്പി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപെട്ടത്. കമ്പി മുഴുവൻ മാറ്റാതെ ലോറിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ സാധിക്കാത്ത അവസ്‌ഥയാണ്. പ്രദേശത്ത് സ്‌ഥിരമായി വാഹനാപകടങ്ങൾ ഉണ്ടാകാറുണ്ട്. ഒരാഴ്‌ച മുമ്പ് ഇവിടെ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു.

Malabar News:  യുവാക്കളെ ദുരിതത്തിലാക്കിയ സർക്കാരാണ് ഭരണത്തിൽ; ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE