നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് മറിഞ്ഞു

By Staff Reporter, Malabar News
lorry accident_malabar news
കൊണ്ടോട്ടിയിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് മറിഞ്ഞ നിലയിൽ
Ajwa Travels

കൊണ്ടോട്ടി: നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് മറിഞ്ഞു. എന്‍എച്ച് കോളനി അങ്ങാടിക്ക് സമീപം പരേതനായ നരിക്കോടന്‍ ശശിയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീടിന്റെ സിറ്റൗട്ടും ബെഡ്‌റൂമും പാടേ തകര്‍ന്ന നിലയിലാണ്. അപകട സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ നിസാരമായി പരിക്കേറ്റ ലോറി ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് മിനി ഊട്ടിയില്‍ നിന്ന് എല്ലുപൊടി കയറ്റി വരുകയായിരുന്ന ചരക്കുലോറി നിയന്ത്രണംവിട്ട് പാഞ്ഞെത്തി വീടിന്റെ മതിലും തകര്‍ത്ത് മറിഞ്ഞത്. വീട്ടുകാര്‍ ഈ സമയം ബന്ധുവീട്ടിലായിരുന്നു. അതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ലോറിയുടെ മുന്‍ഭാഗം ബെഡ്‌റൂമിലും പിന്‍ഭാഗം വരാന്തയിലുമാണ്.

Malabar News: വോട്ട് ചെയ്‌തില്ല; ലീഗ് പ്രവർത്തകർ കുടുംബത്തെ ആക്രമിച്ചെന്ന് പരാതി

ലോറിയില്‍ മൂന്ന് ജീവനക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ നിസാര പരിക്കേറ്റ ഇവരെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ ലോഡുമായെത്തുന്ന വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE