പ്രതിദിന കോവിഡ് കേസുകൾ 18,000ത്തിന് മുകളിൽ; ഒരു ലക്ഷത്തിലധികം പേർ ചികിൽസയിൽ

By Team Member, Malabar News
india covid report
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 18,000ത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 18,819 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 24 മണിക്കൂറിനിടെ രാജ്യത്തെ 39 കോവിഡ് ബാധിതർ മരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,25,116 ആയി ഉയർന്നു.

അതേസമയം രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിൽ എത്തി. 1,04,555 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ 13,827 ആളുകൾ രോഗമുക്‌തരായി. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരിൽ 42,822,493 പേരും രോഗമുക്‌തരായിട്ടുണ്ട്.

98.55 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തിനിരക്ക്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ നിലവിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനമാണ്.

Read also: ആന്ധ്രയിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടിവീണു; അഞ്ച് പേർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE