താജുല്‍ ഉലമാ ടവര്‍ യാഥാർഥ്യമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം; കേരള മുസലിം ജമാഅത്ത്

By Desk Reporter, Malabar News
Thajul Ulama Tower
Ajwa Travels

മലപ്പുറം: സുന്നി പ്രസ്‌ഥാനത്തിന്റെ ജില്ലാ ആസ്‌ഥാനമായി എടരിക്കോട് നിർമിക്കുന്ന താജുല്‍ ഉലമ ടവര്‍ യാഥാർഥ്യമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

സുന്നി പ്രസ്‌ഥാനങ്ങളുടെ മുന്നേറ്റത്തിന്റെ അജയ്യനായ അമരക്കാരന്‍ മര്‍ഹൂം സയ്യിദ് അബ്‌ദുറഹ്‌മാൻ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ നാമധേയത്തില്‍ നിർമിക്കുന്നതാണ് താജുല്‍ ഉലമ ടവര്‍‘. നിർമാണത്തിനുള്ള ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ സ്‌ഥാപിച്ച താജുല്‍ ഉലമ ടവര്‍ നിധി ശേഖരണം വന്‍വിജയമാക്കണം.

മുഹറം പത്തിനാണ് (ഓഗസ്‌റ്റ്‌ 18) യൂണിറ്റിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിധി ശേഖരണ ബോക്‌സുകൾ തിരിച്ചെടുക്കുന്നത്. ഇതിന്റെ ഭാഗമായി ലീഡേഴ്‌സ് മീറ്റ്, സംയുക്‌ത ക്യാബിനറ്റുകള്‍, സോണ്‍ നേതാക്കളുടെ യൂണിറ്റ് പര്യടനം, താജുല്‍ ഉലമ സ്‌നേഹ സഭ, ബോക്‌സ് വിസിറ്റിംഗ്, സ്‌പിരിച്വൽ ഡേ, തസ്‌ലിം എന്നീ പരിപാടികള്‍ നടന്ന് വരുന്നു.

മുപ്പത്തി അയ്യായിരം ചതുരശ്ര അടി വിസ്‌തീർണതയില്‍ നിർമിക്കുന്ന ടവറില്‍ മസ്‌ജിദ്‌, എക്‌സിക്യൂട്ടീവ് ഹാള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ഖാളി ഹൗസ്, മുസ്‌ലിം ജമാഅത്ത് കാര്യാലയം, യൂത്ത് സ്‌ക്വയര്‍, സ്‌റ്റുഡന്റസ് സെന്റര്‍, സ്‌റ്റുഡന്റ്‌സ് ഹോസ്ററല്‍, ട്രെയ്‌നിങ് സെന്റര്‍, സാന്ത്വന കേന്ദ്രം, സാന്ത്വനം ക്ളിനിക്, റിസര്‍ച്ച് സെന്റര്‍, തര്‍ബിയ സെന്റര്‍, വിസ്‌ഡം ഹബ്, സ്‌റ്റുഡിയോ, ലൈബ്രറി തുടങ്ങിയവയാണ് ഉൾപ്പെടുത്തുക.

ഇത് സംബന്ധമായി ചേര്‍ന്ന കാബിനറ്റ് യോഗം പദ്ധതികളുടെ വിജയത്തിനായി മുഴുവന്‍ പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്‌തു‘. യോഗത്തിൽ കൂറ്റംമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ചു.

പിഎം മുസ്‌തഫ മാസ്‌റ്റർ കോഡൂര്‍, സികെയു മൗലവി മോങ്ങം, പിഎസ്‌കെ ദാരിമി എടയൂര്‍, സയ്യിദ് കെകെഎസ്‍ തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, യൂസുഫ് ബാഖവി മാറഞ്ചേരി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, അലവികുട്ടി ഫൈസി എടക്കര, പികെഎം ബശീര്‍ പടിക്കല്‍, പി മുഹമ്മദ് ഹാജി മൂന്നിയുര്‍, കെപി ജമാല്‍ കരുളായി, അലിയാര്‍ വേങ്ങര എന്നിവർ സംബന്ധിച്ചു.

Most Read: ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽകരണം; കേന്ദ്രത്തിന്റെ അംഗീകാരമായി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE