ദുബായ്: യുഎഇയിൽ കാലാവസ്‌ഥ മാറിയതോടെ മലനിരകളിൽ സാഹസിക വിനോദസഞ്ചാരത്തിന് എത്തുന്ന ആളുകളുടെ എണ്ണത്തിൽ വർധന. പ്രധാനമായും ഹൈക്കിങ്, ട്രക്കിങ്, ക്ളൈയിംബിങ്, കന്യോനിങ്, കേവിങ്, മൊണ്ടെയ്ൻ സൈക്ളിങ് എന്നിവക്കാണ് വിനോദസഞ്ചാരികൾ എത്തുന്നത്. ചെറുതും വലുതുമായി എത്തുന്ന സംഘങ്ങളിൽ മലയാളികളടക്കമുള്ള ആളുകളുണ്ട്.
ഒമാനിലേക്കും വ്യാപിച്ചുകിടക്കുന്ന അൽ ഹജ്ർ മലനിരകൾ, ദുബായ് ഹത്ത, ഫുജൈറ, ഷാർജ മലീഹ, ഖോർഫക്കാൻ, ദിബ്ബ, അൽഐൻ എന്നിവയാണ് യാത്രികരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങൾ. ഒക്‌ടോബർ പകുതി മുതൽ മാർച്ച് അവസാനം വരെയാണ് സീസണെങ്കിലും വേനൽക്കാലത്തും വരുന്നവരുണ്ട്.
മലനിരകളിലൂടെയുള്ള സാഹസിക യാത്രകൾക്ക് കായികക്ഷമതയും പരിശീലനവും ആവശ്യമാണ്. വിദഗ്ധ പരിശീലനം നേടിയവരും മേഖലയെക്കുറിച്ച് നന്നായി അറിയാവുന്നവരും കൂടെയുണ്ടാകണം. കാലാവസ്‌ഥ അനുകൂലമല്ലെങ്കിൽ യാത്ര ഒഴിവാക്കുകയും വേണം.
Read also: ചൈന ഇന്ത്യയ്‌ക്ക് വലിയ സുരക്ഷാ ഭീഷണി തന്നെ; വിപിൻ റാവത്ത്