അഗ്‌നിപഥ്; പ്‌ളാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് നിർത്തി കേരള റെയിൽവേ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്‌തമാകവേ മുൻകരുതലിന്റെ ഭാഗമായി പ്‌ളാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് റെയിൽവേ നിർത്തി. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ പ്രധാന സ്‌റ്റേഷനുകളിലാണ് പ്‌ളാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് നിർത്തിയത്.

ജൂൺ 20ന് വൈകിട്ട് 6 മണി വരെയാണ് പ്‌ളാറ്റ്‌ഫോം ടിക്കറ്റ് നിരോധനം. തിങ്കളാഴ്‌ച ബന്ദ് പ്രഖ്യാപിച്ചെന്ന സമൂഹ മാദ്ധ്യമ പ്രചാരണത്തെ തുടർന്ന് അനിഷ്‌ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നടപടി. യാത്രാസൗകര്യം ആവശ്യമായവർക്ക് എസ്‌കോർട്ട് സംവിധാനം ഒരുക്കുമെന്നും റെയിൽവേ അറിയിച്ചു.

Most Read: ഭാരത് ബന്ദ്; ഔദ്യോഗിക പ്രഖ്യാപനമില്ല, ജാഗ്രതാ നിർദ്ദേശം ഇന്റലിജന്‍സ് വിവരമനുസരിച്ച്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE