ഇന്ത്യൻ വ്യോമസേനാ മേധാവിയുടെ ഫ്രാൻസ് സന്ദർശനം ആരംഭിച്ചു

By Team Member, Malabar News
rks bhadauria
വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ
Ajwa Travels

ന്യൂഡെൽഹി : ഫ്രാൻസിലെ ഔദ്യോഗിക സന്ദർശനം തുടങ്ങി ഇന്ത്യൻ വ്യോമസേനാ മേധാവി. 5 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് വേണ്ടിയാണ് എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ ഫ്രാൻസിലേക്ക് പുറപ്പെട്ടത്. ഫ്രഞ്ച് സൈനിക മേധാവി ജനറല്‍ ഫിലിപ്പെ ലാവിഗ്‌നെയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം.

ഏപ്രിൽ 23ആം തീയതിയാണ് സന്ദർശനം അവസാനിക്കുക. ഇതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമസേനാ സഹകരണം കൂടുതൽ ശക്‌തമാക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഫ്രാന്‍സിലെ മുതിര്‍ന്ന സൈനിക നേതൃത്വവുമായി ബദൗരിയ കൂടിക്കാഴ്‌ച നടത്തും. കൂടാതെ ഫ്രഞ്ച് വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

നിലവിൽ ഫ്രാൻസിൽ നിന്നും സ്വന്തമാക്കിയ റാഫേലിലൂടെ ഇന്ത്യൻ വ്യോമസേനയുടെ ആകാശക്കരുത്ത് വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേനാ മേധാവിയുടെ ഫ്രാൻസ് സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് പ്രതിരോധ മന്ത്രാലയം നോക്കിക്കാണുന്നത്. കൂടാതെ ഫ്രാന്‍സിന്റെ വ്യോമസേനാ വിഭാഗവുമായും, സൈനിക ഉദ്യോഗസ്‌ഥരുമായും ബദൗരിയ കൂടിക്കാഴ്‌ച നടത്തുമെന്നും വ്യോമസേന അറിയിച്ചിട്ടുണ്ട്.

Read also : കോവിഡ് വ്യാപനം; ജില്ലയിൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾ പൂർണമായി അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE