എയര്‍ ഇന്ത്യ വണ്‍ വിമാനം; കന്നിയാത്ര നടത്തി രാംനാഥ് കോവിന്ദ്

By Syndicated , Malabar News
Air-india-one_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യ അടുത്തിടെ വാങ്ങിയ അത്യാധുനിക എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കന്നിയാത്ര നടത്തി  രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍  ദര്‍ശനം നടത്തുന്നതിനായി ചെന്നൈയിലേക്ക് പോകാനാണ്  വിമാനത്തില്‍ രാഷ്‌ട്രപതി യാത്ര ചെയ്‌തത്.

ഭാര്യ സവിത കോവിന്ദിനൊപ്പം യാത്ര തിരിച്ച രാഷ്‌ട്രപതി റെനിഗുണ്ടയിലെ തിരുപ്പതി വിമാനത്താവളത്തില്‍ ഇറങ്ങി. കൂടുതല്‍ ദൂരം യാത്ര ചെയ്യാന്‍ സൗകര്യമുളള, മികച്ച ശബ്‌ദനിലവാരം പുലര്‍ത്തുന്ന വിമാനങ്ങളാണ് എയര്‍ ഇന്ത്യ വണ്‍ എന്ന് രാഷ്‌ട്രപതിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തു.

പ്രധാനമന്ത്രിക്കും, രാഷ്‌ട്രപതിക്കും രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാനായി അമേരിക്കയുടെ എയര്‍ ഫോഴ്‌സ് വണ്‍ മാതൃകയില്‍ ഇന്ത്യ സ്വന്തമാക്കിയ വിമാനമാണ് എയര്‍ ഇന്ത്യ വണ്‍.

വിമാനത്തിന് നേരെ വരുന്ന മിസൈലുകളെ വഴിതിരിച്ചു വിടുന്ന അത്യാധുനിക മിസൈല്‍ സംവിധാനം ഇതിലുണ്ട്. അമേരിക്കയില്‍ നിന്ന് 1320 കോടി രൂപക്കാണ് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയത്.

മികച്ച ഇന്ധനക്ഷമത, പത്ര സമ്മേളനം നടത്താനുളള സൗകര്യം തുടങ്ങിയവയും  വിമാനത്തില്‍ ഒരുക്കിയിട്ടുണ്ട്. എണ്ണായിരം കോടിയിലേറെ ചെലവിട്ടാണ് രണ്ട് ബോയിങ്ങ് ബി-777 വിമാനങ്ങള്‍ എയര്‍ ഇന്ത്യ വണ്‍ ആക്കി മാറ്റിയെടുത്തത്. എയര്‍ ഇന്ത്യ എഞ്ചിനിയറിംഗ് സര്‍വീസിന്റെ  പരിപാലന ചുമതലയിലുള്ള എയര്‍ ഇന്ത്യ വണ്‍ വിമാനം പറത്താന്‍ വ്യോമസേനയില്‍ നിന്ന് പൈലറ്റുമാര്‍ക്ക്  പ്രത്യക പരിശീലനം നല്‍കിയിട്ടുണ്ട്.

Read also: കരുത്തുകൂട്ടാന്‍ ബ്രഹ്‌മോസ്; പുതിയ പതിപ്പിന്റെ പരീക്ഷണം വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE