പാൽചുരത്തിലെ മദ്യലോറി അപകടം; ഡ്രൈവർ കസ്‌റ്റഡിയിൽ

By Trainee Reporter, Malabar News
kannur lory accident
Representational Image
Ajwa Travels

കണ്ണൂർ: പാൽചുരത്തിലെ മദ്യലോറി അപകടത്തിൽ ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തു. ബെംഗളൂരു സ്വദേശി കിരൺ കുമാറിനെയാണ് (26) പേരാവൂർ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തത്. വ്യാഴാഴ്‌ച പാൽചുരം വഴി പോകുന്നതിനിടെയാണ് ആശ്രമം വളവിൽ വെച്ച് ലോറി അപകടത്തിൽ പെട്ടത്.

ഹൈദരാബാദിൽ നിന്ന് കണ്ണൂർ വിമാന താവളത്തിലേക്ക് മദ്യവുമായി വന്ന ലോറിക്ക് കൂട്ടുപുഴ ചെക്ക് പോസ്‌റ്റ് വഴിയാണ് റൂട്ട് അനുവദിച്ചിരുന്നത്. എന്നാൽ, ഇത് മറികടന്ന് ബാവലി ചെക്ക് പോസ്‌റ്റ് വഴിയാണ് ലോറി വന്നത്. വഴി തെറ്റിച്ച് മദ്യം കൊണ്ടുവന്നതിനാണ് ഡ്രൈവറെയും ലോറിയും പിടികൂടിയത്.

അപകടത്തിൽ ലോറിയുടെ പകുതിയിലേറെ ഭാഗവും റോഡരികിലെ കാട്ടിലേക്ക് തെന്നിമാറി മൺതിട്ടയിൽ ഇടിച്ചു നിന്നിരുന്നു. 602 കെയ്‌സ് വിദേശ മദ്യമാണ് ലോറിയിൽ ഉണ്ടായിരുന്നത്.

Read Also: യുപിയിൽ രണ്ട് അല്‍ഖ്വയ്‌ദ തീവ്രവാദികൾ പിടിയിൽ

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE