കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് വീട് തകർന്നു. താമരശ്ശേരി ചുങ്കം ജങ്ഷനോട് ചേർന്ന് മുക്കം റോഡിലാണ് അപകടം. അത്തായകണ്ടം വിച്ചിയാലിയുടെ മകൻ റഫീഖിന്റെ വീടിന് മുകളിലാണ് ലോറി മറിഞ്ഞത്. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല.
അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം വീട് പൂർണമായി തകർന്നിട്ടുണ്ട്. വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്ന് മാറി താമസിച്ചത്. മുക്കം ഭാഗത്ത് നിന്ന് ചെക്ക്പോസ്‌റ്റിന് സമീപത്തെ ടാർ മിക്‌സിങ് യൂണിറ്റിലേക്ക് വരികയായിരുന്ന ടിപ്പറാണ് അപകടത്തിൽപെട്ടത്.
Most Read: കണ്ണൂരിലെ ബോംബേറ്; പ്രതികൾ സഞ്ചരിച്ച വാഹനം കസ്‌റ്റഡിയിൽ എടുത്തു