മധ്യപ്രദേശിൽ വിഷമദ്യ ദുരന്തം; 11 മരണം

By News Desk, Malabar News
Toxic Liquer Kills 11 in madhyapradesh
Representational Image
Ajwa Travels

മൊറേന: മധ്യപ്രദേശിലെ മൊറേന ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 11 മരണം. ജില്ലാ ആസ്‌ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള പഹാവലി ഗ്രാമത്തിലെ മൂന്ന് പേരും മൻപൂർ ഗ്രാമത്തിലെ എട്ട് പേരുമാണ് മരിച്ചത്. ഏഴ് പേരെ ഗ്വാളിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

സംഭവത്തെ തുടർന്ന് സംസ്‌ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മദ്യം കുടിച്ചവർ തിങ്കളാഴ്‌ച രാത്രി മുതൽ തന്നെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിൽസ തേടി എത്തിയിരുന്നു. മരണപ്പെട്ടവരുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത് വന്നതോടെയാണ് വിഷമദ്യം ഉള്ളിൽ ചെന്നതാണ് കാരണമെന്ന് സ്‌ഥിരീകരിച്ചത്‌.

ദുരന്തം നടന്ന സ്‌ഥലത്ത്‌ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മദ്യ വിൽപന നടത്തിയവരെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നത്. ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ വിഷമദ്യം കുടിച്ച് 11 പേർ മരിച്ചിരുന്നു.

Also Read: കർഷകരുടെ ട്രാക്‌ടർ റാലി തടയണമെന്ന് കേന്ദ്രം; ഹരജികളിൽ ഇടക്കാല ഉത്തരവ് ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE