ഓള്‍ ഇംഗ്‌ളണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍; ക്വാര്‍ട്ടറില്‍ കടന്ന് പിവി സിന്ധു

By Staff Reporter, Malabar News
pv sindhu
പിവി സിന്ധു
Ajwa Travels

ബര്‍മിംങ്ഹാം: ഓള്‍ ഇംഗ്‌ളണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഇന്ത്യയുടെ പിവി സിന്ധു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധു അനായാസ ജയം സ്വന്തമാക്കിയത്. ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ക്രിസ്‌റ്റഫര്‍സണെ മറികടന്നാണ് സിന്ധു അവസാന എട്ടില്‍ കടന്നത്. സ്‌കോര്‍: 21-8, 21-8. ജപ്പാന്റെ അകാനെ യാമാഗുച്ചിയാണ് അടുത്ത റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി.

നേരത്തെ ഇന്ത്യയുടെ കൗമാര താരം ലക്ഷ്യ സെന്നും ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ഫ്രാന്‍സിന്റെ തോമസ് റൗക്‌സലിനെ തോല്‍പ്പിച്ചാണ് ലക്ഷ്യ ആദ്യമായി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-18, 21-17.

അതേസമയം പുരുഷന്‍മാരുടെ രണ്ടാം റൗണ്ടില്‍ എച്ച്എസ് പ്രണോയിയും ബി സായ് പ്രണീതും പുറത്തായി.

ജപ്പാന്റെ കെന്റോ മൊമോറ്റയാണ് പ്രണോയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-15, 21-14. കഴിഞ്ഞ വര്‍ഷം ഒരപകടത്തെത്തുടര്‍ന്ന് മൊമോറ്റയുടെ കണ്ണിനു ശസ്‍ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷമുള്ള താരത്തിന്റെ ആദ്യ മല്‍സരമായിരുന്നു ഇത്.

ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു വിക്‌ടര്‍ അക്‌സല്‍സണോട് സായ് പ്രണീത് തോല്‍വി ഏറ്റുവാങ്ങിയത്. മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ വിക്‌ടര്‍ അക്‌സല്‍സണ്‍ 21-15, 12-21, 21-12ന് സായ് പ്രണീതിനെ പരാജയപ്പെടുത്തി.

Read Also: റിപ്പ്ഡ് ജീൻസിനെ ഇപ്പോഴും എതിർക്കുന്നു; വിവാദത്തിന് ശേഷവും നിലപാടിൽ ഉറച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE