ഗംഭീര തിരിച്ചുവരവിന് ഒരുങ്ങി അമലാ പോൾ; ‘ദി ടീച്ചർ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

'അതിരൻ' എന്ന ചിത്രത്തിന്റെ സംവിധയകനായ വിവേക് ആണ് 'ദി ടീച്ചർ' എന്ന സസ്‌പെൻസ് ത്രില്ലർ മൂവി സംവിധാനം ചെയ്യുന്നത്.

By Trainee Reporter, Malabar News
the teacher; amala paul new movie

അഞ്ചു വർഷത്തിന് ശേഷം ‘ദി ടീച്ചർ’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ഗംഭീരമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി അമല പോൾ. ഫഹദ് ഫാസിൽ, സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ‘അതിരൻ’ എന്ന ചിത്രത്തിന്റെ സംവിധയകനായ വിവേക് ആണ് ‘ദി ടീച്ചർ’ എന്ന സസ്‌പെൻസ് ത്രില്ലർ മൂവി സംവിധാനം ചെയ്യുന്നത്.

‘ദി ടീച്ചർ’ എന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ നടൻ മോഹൻലാൽ റിലീസ് ചെയ്‌തു. നട്ട്‌മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വിറ്റി ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അമലാ പോളിന്റെ മലയാളത്തിലേക്കുള്ള ഗംഭീര തിരിച്ചുവരവ് ആയിരിക്കും എന്നുറപ്പ് നൽകുന്നതാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ.

the teacher; amala paul new movie

അധ്യാപിക ആയിട്ടാണ് അമലാ പോൾ ചിത്രത്തിൽ വേഷമിടുന്നത്. കൊല്ലത്താണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പിവി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മഞ്‌ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു ഹരീഷ് പേങ്ങൻ, അനുമോൾ, മാലാ പാർവതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി നട്ട് മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വിടിവി ഫിലിംസാണ് നിർമിക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അൻവർ അലി, യുഗഭാരതി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസന്റ് സംഗീതം നൽകിയിരിക്കുന്നു.

Most Read: ബ്രിട്ടനെ നയിക്കാൻ ലിസ് ട്രസ്; മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE