മോസ്‌കോ: റഷ്യയിലേക്കുള്ള ഉൽപ്പന്ന വിതരണം നിർത്തിയതായി വ്യക്‌തമാക്കി ആമസോൺ. യുക്രൈന് മേലുള്ള അധിനിവേശത്തെ തുടർന്ന് ഏർപ്പെടുത്തിയ വിവിധ ഉപരോധങ്ങളെ തുടർന്നാണ് ഇപ്പോൾ ഉൽപ്പന്ന വിതരണം നിർത്തിയതെന്ന് റഷ്യ വ്യക്‌തമാക്കി.
കൂടാതെ യുട്യൂബ് പ്രീമിയം, സൂപ്പർ ചാറ്റ് പോലെയുള്ള പെയ്ഡ് സേവനങ്ങൾ ഉപയോക്‌താക്കൾക്ക് ലഭിക്കില്ല. ഗൂഗിൾ പ്ളേ സർവീസസും യുട്യൂബും റഷ്യയിലെ പെയ്ഡ് സേവനങ്ങൾ നേരത്തെ തന്നെ നിർത്തിയിരുന്നു. ഒപ്പം തന്നെ റഷ്യൻ യുട്യൂബർമാർക്കു റഷ്യയിൽ നിന്നു പരസ്യവരുമാനവും ഇനിമുതൽ ലഭിക്കില്ല.
ആപ്പിൾ മാപ്‌സ് സേവനം റഷ്യയ്‌ക്ക് പുറത്തുള്ള ഉപയോക്‌താക്കൾക്ക് തങ്ങളുടെ ഡിജിറ്റൽ ഭൂപടത്തിൽ ക്രൈമിയയെ യുക്രൈന്റെ ഭാഗമായി കാണിച്ചുതുടങ്ങി. 2014ൽ യുക്രൈന്റെ പക്കൽ നിന്നും റഷ്യ ക്രൈമിയ പിടിച്ചെടുത്തിരുന്നു.
Read also: സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്; ക്ഷേമ പെൻഷൻ വർധിപ്പിച്ചേക്കും