അമേരിക്കയുടെ ‘അസോസിയേറ്റഡ് പ്രസ്’ തകർക്കൽ; ജീവഹാനി ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ ഉറപ്പാക്കി

By Desk Reporter, Malabar News
Associated press office destroyed in Gaza by Israel attack
Image Courtesy to AP

പലസ്‌തീൻ: നിരപരാധികളായ സ്‌ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി മുന്നേറുന്ന ഇസ്രയേൽ സൈന്യത്തിനും സർക്കാരിനും യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ പരസ്യ പിന്തുണ ലഭിച്ചത് രണ്ടു ദിവസം മുൻപാണ്. ഇന്ന്, അതേ അമേരിക്കയുടെ അഭിമാനവും ന്യൂയോർക് ആസ്‌ഥാനവുമായ ലോക പ്രശസ്‌ത മാദ്ധ്യമ ഏജൻസിഅസോസിയേറ്റഡ് പ്രസിന്റെ ഗാസയിലെ ഓഫീസ് കെട്ടിടം ഇസ്രയേൽ സൈന്യം ബോംബിട്ട് തകർത്തു.

കെട്ടിടം തകർക്കും മുൻപ് ജീവഹാനി ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനായി ഇസ്രയേല്‍ സൈന്യം കെട്ടിട ഉടമക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ഗ്ളോബൽ മാദ്ധ്യമ ഏജൻസിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഖത്തറിലെ ദോഹ ആസ്‌ഥാനമായ ടെലിവിഷൻ ചാനൽ അല്‍ജസീറയും ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.

ഈജിപ്‌തും ഇസ്രയേലും അതിരിടുന്ന മെഡിറ്ററേനിയൻ സമുദ്രത്തിന്റെ കിഴക്കൻ തീരത്ത് സ്‌ഥിതിചെയ്യുന്ന തീരപ്രദേശമായ ഗാസ, ഭൂമയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്‌ഥലമാണ്‌. ഈ പ്രദേശങ്ങളുൾപ്പെടുന്ന ഭാഗത്താണ് അസോസിയേറ്റഡ് പ്രസും അല്‍ജസീറയും ഉൾപ്പടെയുള്ള ഒട്ടനവധി സ്‌ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ജലാ ടവര്‍ എന്ന കൂറ്റൻ കെട്ടിടം സ്‌ഥിതി ചെയ്‌തിരുന്നത്‌. ഇതാണ് ഇന്ന് മുൻകൂട്ടി അറിയിപ്പ് നൽകി, ഇസ്രയേൽ സൈന്യം നിമിഷനേരം കൊണ്ട് തകർത്തത്.

ജലാ ടവര്‍ ആക്രമണത്തിന് ഒരു മണിക്കൂര്‍ മുൻപ്, തന്നോട് കെട്ടിടമൊഴിയാൻ ഇസ്രയേല്‍ ഇന്റലിജന്‍സ് ആവശ്യപ്പെട്ടിരുന്നു; കെട്ടിട ഉടമ ജാവദ് മെഹ്‌ദി മാദ്ധ്യമങ്ങളോട് പറഞ്ഞു. എഎഫ്‌പിക്ക് ലഭിച്ച ശബ്‌ദരേഖ പ്രകാരം, ഒരു 10 മിനുട്ട് സമയം കൂടി തനിക്ക് അധികം നൽകണമെന്ന്‌ ഉടമ ഇവരോട് അപേക്ഷിക്കുന്നുണ്ട്. മാദ്ധ്യമ പ്രവർത്തകർക്കും റിപ്പോർട്ടേഴ്‌സിനും അവരുടെ സാധന സാമഗ്രികള്‍ എടുക്കാനുണ്ടെന്നും ഉടമ ഉദ്യോഗസ്‌ഥനോട്‌ അപേക്ഷിച്ചിരുന്നതായി അന്താരാഷ്‌ട്ര വാർത്താ പ്രസിദ്ധീകരണങ്ങൾ റിപ്പോർട് ചെയ്യുന്നു.

എന്നാല്‍, ഇസ്രയേല്‍ ഉദ്യോഗസ്‌ഥന്‍ സമയം അനുവദിച്ചില്ല. അതേസമയം ലഭ്യമായ ഒരു മണിക്കൂറിനുള്ളിൽ കെട്ടിടത്തിലുളള നൂറുകണക്കിന് ആളുകളെ ഒഴിപ്പിക്കാനായി. ഇതിനാൽ ഈ കെട്ടിടം തകർത്തപ്പോൾ ജീവഹാനി ഉണ്ടായിട്ടില്ല. വിഷയത്തില്‍ അസോസിയേറ്റഡ് പ്രസ് സിഇഒ ‘ഗാരി പ്രുയിട്ട്’ മയപ്പെടുത്തിയ പ്രതികരണമാണ് നടത്തിയത്.

എപിയുടെ ബ്യൂറോയും മറ്റ് വാർത്താ സ്‌ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടം ഇസ്രയേൽ സൈന്യം ലക്ഷ്യമിട്ടതിൽ ഞങ്ങൾ ഞെട്ടലിലാണ്. ഞങ്ങളുടെ ബ്യൂറോയുടെ സ്‌ഥാനം അവർക്ക് വളരെക്കാലമായി അറിയാം, പത്രപ്രവർത്തകർ അവിടെയുണ്ടെന്നും അവർക്കറിയാം. ഇപ്പോൾ ഞങ്ങൾ ഇസ്രയേൽ സർക്കാരിൽ നിന്ന് വിവരങ്ങൾ തേടുകയാണ്’.

‘കൂടുതലറിയാൻ യുഎസ് സ്‌റ്റേറ്റ്‌ ഡിപ്പാർട്ടുമെന്റുമായും ബന്ധപ്പെടുന്നുണ്ട്. അവിശ്വസനീയമാം വിധം അസ്വസ്‌ഥമാക്കുന്ന ഒരു സംഭവമാണിത്. ഒരുമണിക്കൂർ മുൻപ് വിവരം ലഭിച്ചതിനാൽ ജീവഹാനി ഒഴിവാക്കാൻ സാധിച്ചു. ഒരു ഡസൻ എപി പത്രപ്രവർത്തകരും ഫ്രീലാൻ‌സേഴ്‌സും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു, അവരെയുൾപ്പടെ എല്ലാവരെയും യഥാസമയം ഒഴിപ്പിക്കാൻ സാധിച്ചു. എന്നുമാണ് ഗാരി പ്രുയിട്ട് പ്രതികരിച്ചത്.

പൂർണ്ണ വായനയ്ക്ക്

Most Read: സവർക്കർക്ക് എതിരായ ലേഖനം; മാപ്പ് പറഞ്ഞ് ദ വീക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE