സവർക്കർക്ക് എതിരായ ലേഖനം; മാപ്പ് പറഞ്ഞ് ദ വീക്ക്

By Syndicated , Malabar News
week_VD Savarkkar
Ajwa Travels

ന്യൂഡെൽഹി: ഹിന്ദുമഹാസഭാ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറെക്കുറിച്ച് അഞ്ചുവര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് ദ വീക്ക് വാരിക. മാദ്ധ്യമ പ്രവര്‍ത്തകന്‍ നിരഞ്‌ജന്‍ ടാക്​ലെ എഴുതിയ “എ ലാംപ്, ലയണൈസ്‌ഡ്” എന്ന ലേഖനത്തിനാണ് മാപ്പ് പറഞ്ഞതായി മലയാള മനോരമയുടെ ഉടമസ്‌ഥതയിലുള്ള ദ വീക്ക് അറിയിച്ചത്.

സവര്‍ക്കറെ ഉയര്‍ന്ന ബഹുമാനത്തോടെയാണ് കരുതുന്നതെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നു എന്നുമാണ് ദ വീക്ക് പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. മനപൂര്‍വ്വം സത്യം മറച്ചുവെച്ച് സവര്‍ക്കറെ അപകീര്‍ത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്‌ജിത്ത് സവര്‍ക്കര്‍ 2016ല്‍ വീക്കിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് വാരിക മാപ്പ് പറഞ്ഞിരിക്കുന്നത്.

എന്നാൽ, വാരികയുടെ ഭാഗത്ത്​ നിന്നുണ്ടായ നടപടിയിൽ ഞെട്ടിപ്പോയെന്ന്​ ലേഖകൻ നിരഞ്‌ജൻ ടാക്‌ലെ പ്രതികരിച്ചു. ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വിഷയത്തിൽ മാപ്പുപറയില്ലെന്നും കോടതിയിൽ കേസ്​ ജയിക്കാൻ വേണ്ടി പോരാടുമെന്നും ടാക്‌ലെ പറഞ്ഞു. ജസ്‌റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ ദ വീക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് ടാക്‌ലെ മാഗസിനില്‍ നിന്ന് രാജി വെച്ചിരുന്നു.

Read also: മോദി വിമർശനം; ഇതുവരെ അറസ്‌റ്റിലായത്‌ 15 പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE