‘അഗ്‌നിവീർ’ ആയി ചുമതലയേൽക്കൂ; പ്രതിഷേധം ശക്‌തമാകുന്നതിനിടെ കരസേനാ മേധാവിയുടെ ആഹ്വാനം

By Desk Reporter, Malabar News
Amid Agnipath protests, Army chief urges youth to join forces as ‘Agniveers’
Ajwa Travels

ന്യൂഡെൽഹി: 2022ലെ ‘അഗ്‌നിപഥ്’ പദ്ധതി പ്രകാരം പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്താനുള്ള സർക്കാർ തീരുമാനം സേനയിൽ ചേരാൻ തയ്യാറെടുക്കുന്ന യുവാക്കൾക്ക് അവസരം നൽകുമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ്-19 മഹാമാരി കാരണം സേനയിൽ പ്രവേശനം നടക്കാത്തതിനാൽ അവസരം നഷ്‌ടമാകുമെന്ന് കരുതുന്ന യുവാക്കൾക്ക് ഈ തീരുമാനം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

2022ലെ റിക്രൂട്മെന്റിൽ പ്രായപരിധി 21ൽ നിന്ന് 23 ആക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ലഭിച്ചു. കോവിഡ്-19 പാൻഡെമിക് കാരണം കഴിഞ്ഞ രണ്ട് വർഷമായി പൂർത്തിയാക്കാൻ കഴിയാത്ത റിക്രൂട്ട്‌മെന്റ് നടപടികളിൽ ചേരാൻ തയ്യാറെടുക്കുന്ന നമ്മുടെ ഊർജ്ജസ്വലരും ദേശസ്‌നേഹമുള്ളവരുമായ നിരവധി യുവാക്കൾക്ക് ഈ തീരുമാനം അവസരം നൽകും,”-കരസേനാ മേധാവി പറഞ്ഞു.

“റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും. അഗ്‌നിവീരൻമാരായി ഇന്ത്യൻ ആർമിയിൽ ചേരാനുള്ള ഈ അവസരം പ്രയോജനപ്പെടുത്താൻ യുവാക്കളോട് ഞങ്ങൾ അഭ്യർഥിക്കുന്നു,” ജനറൽ പാണ്ഡെ പറഞ്ഞു.

Most Read:  വിമാനത്തിനുള്ളിലെ പ്രതിഷേധം; വധശ്രമ കേസിൽ ഗൂഢാലോചനയെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE