രാഹുൽ ഗാന്ധി വയനാട്ടിൽ വരുന്നത് വിനോദയാത്ര പോലെ; അമിത് ഷാ

By Team Member, Malabar News
amit shah
അമിത് ഷാ

വയനാട് : വിനോദയാത്രക്ക് എന്നപോലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വന്നു പോകുന്നതെന്ന് ആരോപണം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടാതെ 15 വർഷം കൊണ്ട് അമേഠിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത രാഷ്‌ട്രീയക്കാരനാണ് രാഹുൽ ഗാന്ധിയെന്നും അമിത് ഷാ വിമർശനം ഉന്നയിച്ചു. വയനാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

രാഹുൽ ഗാന്ധിക്ക് ഒപ്പം തന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അമിത് ഷാ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോട് സ്വർണക്കടത്ത് കേസിൽ ചോദ്യങ്ങൾ ഉന്നയിച്ച അമിത് ഷാ, ആദർശമുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് മുൻപെങ്കിലും തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

Read also : ദയവ് ചെയ്‌ത്‌ ഈ രീതിയിൽ ആക്രമിക്കരുത്; ഫേസ്ബുക്ക് ലൈവിൽ ഫിറോസ് കുന്നംപറമ്പില്‍

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE