വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു. റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണാണ് കുട്ടി മരിച്ചത്. കോഴിക്കോട് കാരന്തൂർ സ്വദേശി ജിഷാദിന്റെ മകൻ അമൽ ഷറഫിൻ ആണ് മരിച്ചത്.
ഇന്ന് വൈകിട്ടോടെ പഴയ വൈത്തിരിയിലെ റിസോർട്ടിലാണ് അപകടം ഉണ്ടായത്. നീന്തൽ കുളത്തിൽ കളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപോയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: കാലടിയിലെ കിടക്ക നിർമാണ കമ്പനിയിൽ വൻ തീപിടുത്തം