കൊച്ചി: ലൈംഗിക പീഡന കേസിൽ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേക്കപ്പിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
നിലവിൽ നാല് കേസുകളാണ് പ്രതിക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കല്യാണ ദിവസം മേക്കപ്പിനായി എത്തുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. വിദേശത്ത് താമസിക്കുന്ന യുവതിയടക്കം പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു.
അതേസമയം തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വാദിച്ചാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. പ്രൊഫഷണൽ വൈരാഗ്യമാണ് ആരോപണങ്ങൾക്ക് കാരണമെന്നും മറ്റു ചില മേക്കപ്പ് ആർട്ടിസ്‌റ്റുകളാണ് ആരോപണം ഉന്നയിച്ച യുവതികൾക്ക് പിന്നിലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
ജാമ്യാപേക്ഷയിൽ സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്‌തമാക്കിയേക്കും.
Most Read: കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചു; ആരോപണവുമായി നര്‍ത്തകി