കാലുമാറി ശസ്‌ത്രക്രിയ; ഡോക്‌ടർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കക്കോടി സ്വദേശിനി സജ്‌നക്കാണ് ദുരനുഭവം ഉണ്ടായത്. പരിക്കുപറ്റിയ ഇടതു കാലിന് പകരം വലതുകാലിനാണ് ശസ്‌ത്രക്രിയ നടത്തിയത്

By Trainee Reporter, Malabar News
Ankle surgery; The footage of the doctor confessing to the crime is out
Ajwa Travels

കോഴിക്കോട്: കാലുമാറി ശസ്‌ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട് നാഷണൽ ആശിപത്രിയിലെ ഡോക്‌ടർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡോ. ബെഹിർബാൻ ചികിൽസാ പിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രോഗിയുടെ ബന്ധുക്കൾ നാഷണൽ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിലെ തുറന്നുപറച്ചിലാണ് പുറത്തുവന്നത്.

ഇടത് കാലിൽ ശസ്‌ത്രക്രിയ നടത്താൻ ആണ് താൻ മുന്നൊരുക്കം നടത്തിയതെന്ന് ഡോക്‌ടർ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. അതേസമയം, ഡോക്‌ടറുടെ പിഴവ് മറയ്‌ക്കാൻ ചികിൽസാ രേഖകൾ ആശുപത്രി മാനേജ്‌മെന്റ് തിരുത്തിയെന്ന പരാതി കുടുംബം ആവർത്തിക്കുന്നുണ്ട്. വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കുപറ്റിയ കക്കോടി സ്വദേശിനി സജ്‌ന കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി ബെഹിർബാന്റെ ചികിൽസയിലാണ്.

ശസ്‌ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്‌ടർ അറിയിച്ചു. തുടർന്നാണ് ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആയത്. സർജറി പൂർത്തിയാക്കി രാവിലെ ബോധം തെളിഞ്ഞപ്പോൾ സജ്‌ന തന്നെ ഞെട്ടി. പരിക്ക് പറ്റിയ കാലിന് പകരം വലതുകാലിനാണ് ശസ്‌ത്രക്രിയ നടത്തിയത്. എന്നാൽ, വലതുകാലിനും പരിക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ശസ്‌ത്രക്രിയ ചെയ്‌തതെന്നായിരുന്നു ഡോക്‌ടറുടെ ആദ്യ വിശദീകരണം.

Most Read: പോലീസുകാരന്റെ അവസരോചിതമായ ഇടപെടൽ; പിഞ്ചുകുഞ്ഞിന് പുതുജീവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE