അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

By News Bureau, Malabar News
Newborn baby found
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം.

കഴിഞ്ഞ പത്തൊമ്പതാം തീയതിയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രക്‌തക്കുറവും ഉയര്‍ന്ന രക്‌ത സമ്മര്‍ദ്ദവുമാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം. 26ന് ആയിരുന്നു കുഞ്ഞ് ജനിച്ചത്. രണ്ട് കിലോ ഭാരമുണ്ടായിരുന്നു.

അതേസമയം ഈ വര്‍ഷത്തെ രണ്ടാമത്തെ ശിശുമരണമാണിത്. കഴിഞ്ഞ വര്‍ഷം ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

Most Read: പോലീസ് കസ്‌റ്റഡിയിൽ യുവാവിന്റെ മരണം; പോസ്‌റ്റുമോർട്ടം ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE