കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മറ്റൊരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു. രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് മൂന്നാമത് ഒരാള്‍കൂടി രാജിവെച്ചു പോയത്. തൃണമൂല്‍ എംഎല്‍എ ശില്‍ബദ്ര ദത്തയാണ് രാജിവെച്ചത്. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാറിന് കനത്ത പ്രഹരം തന്നെയാണ് ഇദ്ദേഹത്തിന്റെ രാജി.
തിരഞ്ഞെടുപ്പിന് കേവലം അഞ്ചുമാസം മാത്രം ബാക്കിയുള്ള സാഹചര്യത്തിലാണ് തൃണമൂലില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞദിവസം സുവേന്ദു അധികാരിയും ജിതേന്ദ്ര തിവാരിയും രാജിക്കത്ത് കൈമാറിയിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ബംഗാള്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അംഗങ്ങള്‍ രാജിവെക്കാന്‍ തുടങ്ങിയത്.
Read also: ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രം; വരാനാവില്ലെന്ന് ആവർത്തിച്ച് മമത