സ്‌ത്രീവിരുദ്ധ പരാമർശം; എ രാജയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്നും വിലക്കി

By Staff Reporter, Malabar News
A-Raja
എ രാജ
Ajwa Travels

ചെന്നൈ: മുതിർന്ന ഡിഎംകെ നേതാവ് എ രാജയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ മാതാവിന് എതിരായ സ്‌ത്രീവിരുദ്ധ പരാമർശത്തിൻമേലുള്ള പരാതിയിലാണ് കമ്മീഷന്റെ നടപടി. 48 മണിക്കൂറാണ് രാജയെ വിലക്കിയത്. അടിയന്തരമായി എ രാജയോട് വിശദീകരണം നൽകാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും അദ്ദേഹത്തിന്റെ മാതാവിനും എതിരെ എ രാജ മോശം പരാമർശം നടത്തിയത് വിവാദമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം പ്രചരിക്കുകയും ചെയ്‌തു. ഡിഎംകെയുടെ താരപ്രചാരകരുടെ പട്ടികയിൽപ്പെട്ടയാളാണ് എ രാജ. പ്രസ്‌താവന സ്‌ത്രീവിരുദ്ധം മാത്രമല്ലെന്നും മാതൃത്വത്തിന് കളങ്കം ഏൽപ്പിക്കുന്നതാണെന്നും കമ്മീഷന്റെ നോട്ടീസിൽ പറയുന്നുണ്ട്.

Read Also: ‘ലവ് ജിഹാദ്’ വിടാതെ ബിജെപി; നിരോധിക്കാൻ നിയമം വേണമെന്ന് ശോഭാ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE