കളരിപ്പറമ്പ് കയ്യേറി സാമൂഹ്യ വിരുദ്ധര്‍

By News Desk, Malabar News
anti socials in kalaripparamp
Representational Image
Ajwa Travels

മതിലകം: കളരിപ്പറമ്പില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമം വര്‍ധിക്കുന്നു. തെരുവ് വിളക്കിന്റെ ഫ്യൂസ് ഊരിമാറ്റിയതിന് ശേഷം വീട് കയറി അതിക്രമം നടത്തി. രണ്ട് വീട്ടുവളപ്പിലെ വാഴകളും ചെടികളും വെട്ടിനശിപ്പിച്ചു. കളരിപ്പറമ്പ് സ്‌കൂളിന് പടിഞ്ഞാറ് മണ്ടത്ര മനുരാജ്, സഹോദരന്‍ അനുരാജ് എന്നിവരുടെ വീടുകളിലെ വാഴയും തെങ്ങിന്‍ തൈകളുമാണ് നശിപ്പിച്ചത്.

ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോഴേക്കും രണ്ട് പേര്‍ മതില് ചാടി ഓടി രക്ഷപെട്ടു. പാപ്പിനിവട്ടം ബാങ്കിന് വടക്ക് തെക്കൂട്ട് ഷീല ജയദാസിന്റെ വീട്ടിലും സമാന സംഭവം ഉണ്ടായി. ഇവരുടെ വീട്ടിലെ ചെടിച്ചട്ടികള്‍ തല്ലിത്തകര്‍ത്ത നിലയിലാണ്. കൂടാതെ, ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയ്ന്റെ ഭാഗമായി വൈഭവ് ഗ്രാമ സേവാ സമിതി റോഡരികില്‍ സ്ഥാപിച്ച ഹാന്‍ഡ് വാഷിംഗ് ബൂത്തും നശിപ്പിച്ചു. ഇതിന് സമീപം യുവാക്കള്‍ കെട്ടിയുണ്ടാക്കിയ വിശ്രമ കേന്ദ്രത്തിലും സാമൂഹ്യ വിരുദ്ധര്‍ അക്രമം നടത്തി. ഇവിടുത്തെ സോഫയും മറ്റും വലിച്ചുവാരി ഇട്ടിരിക്കുകയാണ്. നാശ നഷ്ടങ്ങള്‍ ഉണ്ടായ വീട്ടുകാര്‍ മതിലകം പോലീസിന് പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE